01:01am 25 September 2026
NEWS

വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകൾ ആയി പ്രഖ്യാപിച്ചു

24/09/2026  04:08 PM IST
nila
 വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം  വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകൾ ആയി പ്രഖ്യാപിച്ചു

വെൺമണി: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ ആയ തൂഫാന്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൺമണി മാർത്തോമ്മാ
 ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം  വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകൾ ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് 
സജി ചെറിയാൻ
എം എൽ ഏ വെൺമണി കല്യാത്ര ജംഗ്ഷനിൽ  ഉദ്ഘാടനം ചെയ്തു .ഇതോടനുബന്ധിച്ച്
 നടന്ന വാക്കത്തൺ വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജെബിൻ പി.വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു .  മാർത്തോമ്മാ സഭയിലെ കാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ തെരുവുനാടകവും
കല്യാത്ര ജംഗ്ഷനിൽ
 നടത്തി. എൻഎസ്എസ് ദിനവുമായി ബന്ധപ്പെട്ടുള്ള ഈ പ്രവർത്തനങ്ങൾക്ക്  സ്കൂൾ പ്രിൻസിപ്പൽ 
 ഷീബ ഉമ്മൻ, എൻഎസ്എസ് പോഗ്രാം ഓഫീസർ 
ലിസ മറിയം ജോർജ് എന്നിവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ  രാജീവ് നിർവഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് വെണ്മണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ 
അനന്തു എസ് നേതൃത്വം നൽകി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം 
രശ്മി കുമാരി
, വാർഡ് മെമ്പർ ദിലീപ് ഗാർഡൻസ്,
കാർഡ് ഢയറക്ടർ റവ.ഷിബു സാമുവേൽ ,
 വെൺസെക്ക് ചെയർമാൻ  കോശി സാമുവൽ, ഹെഡ്മാസ്റ്റർ സജി അലക്സ്, പിടിഎ പ്രസിഡന്റ് ശ്രീകുമാർ എസ് , വൈസ് പ്രസിഡണ്ട് 
ബിജി മാത്യു , മദർ പി ടി എ പ്രസിഡൻ്റ് 
ബിൻസി ബൈജു, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img